സൗദി പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി; ഇന്ത്യയില്ല

single-img
30 May 2021

വിവിധ രാജ്യങ്ങളിൽ തീവ്രമായി പടർന്ന ജനിതകമാറ്റം വന്ന കോവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ ഇളവ് വരുത്തി സൗദി അറേബ്യ. നിലവിൽ 11 രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കാണ് സൗദി അറേബ്യ നീക്കിയത്.

പുതിയ തീരുമാന പ്രകാരം യുഎഇ, ജര്‍മ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യുണൈറ്റഡ് കിംഗ്ഡം, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത്

വിലക്ക് നീക്കി എങ്കിലും ഈ 11 രാജ്യങ്ങളിലെ പൗരന്മാര്‍ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌താൽ ക്വറന്‍റീനില്‍ കഴിയേണ്ടത് നിര്‍ബന്ധമാണ്. പ്രസ്തുത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് മെയ് 30 ഞായറാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. എന്നാൽ ഇന്ത്യ, പാകിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ലെബനന്‍, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് സൗദി അറേബ്യയുടെ യാത്രാ വിലക്ക് ഇപ്പോഴും നിലനിൽക്കുകയാണ്.