കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതം; പിന്നിൽ ചൈനീസ് ലാബ്; വെളിപ്പെടുത്തലുമായി ഗവേഷകർ

single-img
30 May 2021

ലോകമാകെ ഭീതി പടര്‍ത്തി പടരുന്ന കോവിഡ് വൈറസ് പരീക്ഷണശാലയില്‍ നിര്‍മിച്ചതാണെന്ന അവകാശവാദവുമായിലണ്ടനിലെ അര്‍ബുദരോഗ വിദഗ്ധനായ പ്രൊഫ. ആന്‍ഗസ് ഡാല്‍ഗലെയ്ഷും നോര്‍വീജിയന്‍ വൈറോളജിസ്റ്റായ ഡോ. ബിര്‍ഗെര്‍ സോറെന്‍സനും രംഗത്ത്. ചൈനയിലെ പരീക്ഷണശാലകളില്‍ പ്രത്യേകം ജനിതകമാറ്റം വരുത്തിയ വൈറസുകളാണ് കോവിഡ്–19ന് കാരണമായ സാര്‍സ് കോവ് 2വിന്റെ ജനനത്തിലേക്ക് നയിച്ചതെന്നാണ് ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ കണ്ടെത്തിയ സാര്‍സ് കോവ് 2 വൈറസിന് ഇതേവരെ പൂര്‍വികരില്ലെന്നും ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണ ശാലയിലാണ് ഈ വൈറസുകള്‍ ജനിച്ചതെന്നുമാണ് ഈ ഗവേഷകര്‍ ആരോപിക്കുന്നത്.

‘ഭൗതികശാസ്ത്ര നിയമം നോക്കിയാല്‍ തുടര്‍ച്ചയായുള്ള നാല് അമിനോ ആസിഡുകള്‍ ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കൃത്രിമമായി നിര്‍മിച്ചെടുക്കുക മാത്രമാണ് മാര്‍ഗം. കോവിഡ് എന്ന വൈറസ് നിര്‍മ്മിച്ചവര്‍ അവ പ്രകൃതിയില്‍ നിന്നും ഉണ്ടായവയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട് എന്നാണ് ഇവരുടെ പഠനത്തില്‍ പറയുന്നത്.അതായത്, വൈറസുകള്‍ക്ക് ജനിതകമാറ്റം വരുത്തിക്കൊണ്ട് അവയുടെ ശേഷിയില്‍ മാറ്റം വരുത്തുന്ന ‘ഗെയിന്‍ ഓഫ് ഫംഗ്ഷന്‍’ എന്ന രീതിയിലുള്ള പരീക്ഷണമാണ് കോവിഡ്–19 വൈറസിന് കാരണമായതെന്ന് ഈ ശാസ്ത്രജ്ഞര്‍ പറയുന്നു. വു

ചൈനക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വിലപ്പെട്ട വിവരങ്ങളില്‍ പലതും നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എന്ന ഈ ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ ചൈന ഇതൊരു രാഷ്ട്രീയ കളിയാണെന്നായിരുന്നു പ്രതികരിച്ചത്.