മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നു; 15 തരം മുടിവെട്ടുകള്‍ക്കും ഇറുകിയ ജീന്‍സ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ

single-img
30 May 2021

ഉത്തരകൊറിയ ഇതാ അപൂര്‍വ വിലക്കുമായി എത്തിയിരിക്കുന്നു. ഭരണാധികാരിയായ കിം ജോങ് ഉന്‍. ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തിയതാണ് വാർത്തയ്ക്ക് കാരണം. ഉത്തര കൊറിയയിൽ മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ്സ്റ്റൈല്‍ പരിഷ്കാരങ്ങള്‍ക്ക് തടയിടുന്നത് എന്നാണ് വിശദീകരണം.

അവിടെ നിന്നുള്ള പ്രമുഖ പത്രം ‘റൊഡോങ് സിന്‍മം’ പാശ്ചാത്യ അഭിനിവേശം രാജ്യമാകെ വര്‍ദ്ധിക്കുകയാണെന്ന രീതിയിൽ ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്കാരം നിലവിൽ വന്നത്. നിലവിൽ 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ഇനിമുതൽ മുടിയില്‍ ഫ്രീകെന്‍ സ്‌റ്റൈലുകള്‍ വേണ്ട.

തലയിൽ മുടി പൊക്കി നിര്‍ത്തുന്ന സ്‌പൈകിങ്, മുടി നീട്ടി ചുമലിലേക്കു വളര്‍ത്തിയിറക്കാനും പാടില്ല. ഹെയര്‍ ഡൈകളും ഉപയോഗിക്കരുത്. ഫാഷന്‍ പോലീസായി കാര്യങ്ങള്‍ പരിശോധിക്കാന്‍ കിമിന്റെ യൂത് ബ്രിഗേഡും രംഗത്തുണ്ട്.