ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കംചെയ്യണം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം നാളെ നിയമസഭയില്‍ അവതരിപ്പിക്കും

single-img
30 May 2021

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള നിയമസഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ ഐക്യകണ്ഠനേയാവും നിയമസഭാ പ്രമേയം പാസാക്കുക. അതേസമയം, മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ അതിരൂക്ഷ വിമ‍ർശനമാണുള്ളത്.

ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ള സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നു എന്നും പ്രമേയത്തിൽ പറയുന്നു. ഇതോടൊപ്പം തന്നെ ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗ്ഗവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. സമാനമായി പൗരത്വബിൽ വിഷയത്തിലും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.