നിയമസഭാ തെരഞ്ഞെടുപ്പ്; യോഗി സര്‍ക്കാറിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ നടപടികളുമായി കേന്ദ്രം

single-img
30 May 2021

യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരവേ യോഗി സര്‍ക്കാറിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടപടികളുമായി കേന്ദ്രത്തിലെമോദി സര്‍ക്കാര്‍. കൊവിഡ് വൈറസ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ യോഗി സര്‍ക്കാറിനുണ്ടായ മോശം പ്രതികരണങ്ങളെ മറികടക്കാനാണ് എന്‍ഡിഎയുടെ ശ്രമം.

ഇതിന്റെ ഭാഗമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തദ്രേയ ഹോസബിലിനെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് നിയോഗിച്ചുവെന്ന് ദേശീയ മാധ്യമമായ ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യംസംസ്ഥാനത്തെ യോഗി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയും തുടര്‍ന്ന് സര്‍ക്കാറിനുണ്ടായ മോശം പ്രതിഛായ മറികടക്കലുമാണ്.

അതിന്റെ പുറമെയാണ് സംസ്ഥാനത്ത് സംഘപരിവാറിന്റെയും സര്‍ക്കാറിന്റെയും ഇടയില്‍ സമന്വയമുണ്ടാക്കുക എന്നതും. ഇതോടൊപ്പം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ചും പരിശോധിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളുടെ ആശിര്‍വാദത്തോടെയോടെയും കര്‍ശന നിരീക്ഷണത്തോടെയുമാണ് ദത്തദ്രേയ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യുപിയില്‍ സന്ദര്‍ശനം നടത്തുന്നത്.