കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

single-img
30 May 2021

തൃശൂര്‍ ജില്ലയിലെ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷമുണ്ടായി. ഇന്ന് തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സീൻ എടുക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു.

ബിജെപി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.