ഖൊ ഖൊ എന്ന സിനിമയില്‍ അഭിനയിച്ച പതിനഞ്ച് കുട്ടികള്‍ എന്നെ ഞെട്ടിച്ചു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് രജിഷ വിജയന്‍

single-img
29 May 2021

നടി രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഖൊ ഖൊ.ഗെയിം കോച്ചായാണ് രജിഷ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറയുകയാണ് ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ.

‘ഖോ ഖോ കളിക്കുന്നവരായി തന്റെ കൂടെ അഭിനയിച്ച പതിനഞ്ച് കുട്ടികളെക്കുറിച്ചാണ് നടി അഭിമുഖത്തില്‍ പറയുന്നത്. പതിനഞ്ചു കുട്ടികളില്‍ മമിത എന്ന കുട്ടി മാത്രമേ സിനിമ മേഖലയില്‍ നിന്നുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം റിയല്‍ ഖൊ ഖൊ താരങ്ങളായിരുന്നു
കുട്ടികള്‍ ഖൊ ഖൊ ഭാഗങ്ങള്‍ ഗംഭീരമാക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ അതല്ലാത്ത രംഗങ്ങളിലും അവര്‍ ഗംഭീര പ്രകടനം നടത്തി. അധികം ടേക്കുകള്‍ പോലും പോവാതെ അവര്‍ എന്നെ ഞെട്ടിച്ചു. അഭിനയത്തില്‍ ഒരു മുന്‍പരിചയവുമില്ലാത്ത കുട്ടികളാണ്. അവര്‍ തമ്മില്‍ പെട്ടന്ന് കൂട്ടായി. എനിക്കും അവരോട് നല്ല രീതിയില്‍ പൊരുത്തപ്പെടാനായി, രജിഷ പറഞ്ഞു.

താന്‍ കോച്ചായാണ് വേഷമിട്ടത് എന്നുള്ളതുകൊണ്ട് ഖൊ ഖൊ ഗെയിം വലിയ രീതിയില്‍ പഠിക്കേണ്ടി വന്നിട്ടില്ലെന്നും നിയമങ്ങളെല്ലാം ചേര്‍ന്ന് തിയറികളാണ് കൂടുതലും പഠിച്ചതെന്നും രജിഷ പറഞ്ഞു.