കേരളത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി

single-img
29 May 2021

സംസ്ഥാനത്ത് ജൂണ്‍ 9 വരെ നീട്ടി.ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കും. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. അതേസമയം ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതൽ ഇളവുകൾ അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തിൽ ധാരണയായെന്നാണ് വിവരം. കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകൾ അനുവദിച്ചേക്കും. പകുതി ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാണ് അനുമതി നൽകുക. അതേ സമയം മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയന്ത്രണങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പൊലീസും എല്ലാം ഉന്നത തലയോഗത്തിൽ എടുത്ത നിലപാട്. 

ലോക്ക്ഡൗണിന്റെ ഫലമായി സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്‍പ് ഉത്തരവ് ഇറക്കിയിരുന്നു. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കാനുള്ള സാധ്യതയുണ്ട്.