കൊവിഡ് ഭയം; പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിര്‍ദ്ദേശം നൽകി കിം ജോങ് ഉൻ

single-img
29 May 2021

കൊവിഡ്അ തിതീവ്രമായി പടരവേ സംശയം തോന്നുന്ന പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി ഉത്തരകൊറിയൻ ഭരണാധികാരികിം ജോങ് ഉൻ. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ജീവികളെ കൊല്ലാനുള്ള നടപടി എടുത്തിരിക്കുന്നത് .

പുതിയ തീരുമാനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർനിര്‍ദ്ദേശം കിം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് വൈറസ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പറന്നെത്തുന്ന പക്ഷികളിൽ നിന്ന് വൈറസ് വ്യാപനം രാജ്യത്ത് ശക്തമാകാൻ സാധ്യതയുണ്ടെന്ന ഭയത്തെ തുടർന്നാണ്കിമ്മിന്റെ ഈ തീരുമാനം. വടക്കന്‍ കൊറിയയുടെ അതിർത്തി പ്രദേശത്തെ പട്ടണങ്ങളും നഗരങ്ങളും കടന്ന് എത്തുന്ന പൂച്ചകളെയും കൊല്ലും. പക്ഷികളെ വെടിവെച്ച് കൊല്ലാനാണ് തീരുമാനം