കേരളത്തില്‍ ലോക്ക് ഡൗണ്‍ തുടരുമോ എന്ന വിഷയത്തില്‍ തീരുമാനം ഇന്ന്, കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

single-img
29 May 2021

കേരളത്തില്‍ ലോക്ക് ഡൗണ്‍ തുടരണോ വേണ്ടയോ എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ടിപിആര്‍ കുറയുന്നുണ്ടെങ്കിലും ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായം ആരോഗ്യമേഖലയിലെ വിഗദ്ധര്‍ ഉന്നയിക്കുന്നുണ്ട്. അതേ സമയം കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. മൊബൈല്‍ ടെലിവിഷന്‍ റിപ്പയര്‍ കടകളും കണ്ണടക്കടകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്‌കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വിലയിലും ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്‌കും നല്‍കാനാകില്ലെന്ന് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍ വ്യക്തമാക്കി. വില കൂട്ടണം എന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി.ബാക്ടീരിയയേയും വൈറസിനേയും പുറന്തള്ളുന്ന തരത്തില്‍ തുണി ഉള്‍പ്പെടുത്താതെയാണ് നിലവാരമുള്ള പിപിഇ കിറ്റിന്റെ നിര്‍മാണം.