കോവിഡ്: ഇന്ത്യയിലേക്ക് 12 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ച് ആഫ്രിക്കൻ രാജ്യം കെനിയ

single-img
29 May 2021

രണ്ടാം തരംഗത്തിലെ തീവ്രമായ കോവിഡ് വൈറസ് വ്യാപന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ഒപ്പം നിന്ന് പിന്തുണയുമായി കെനിയയും. ഇന്ത്യൻ ജനതക്കായി 12 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചാണ് ആഫ്രിക്കൻ രാജ്യമായ കെനിയ പിന്തുണ അറിയിച്ചത്.

പ്രതിസന്ധിയിൽ ഭക്ഷ്യക്ഷാമം മറികടക്കാൻ ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കെനിയൻ അധികൃതർ കൈമാറിയത്. ഇവ ഇന്ത്യയിലെ മഹാരാഷ്ട്രയിലുള്ള ദുരിതബാധിത മേഖലകളിലാണ് വിതരണം ചെയ്യാനാണ് തീരുമാനം.

കോവിഡ് വ്യാപന പ്രതിസന്ധിയിൽ ഭക്ഷ്യവസ്തുക്കള്‍ നൽകുക വഴി കെനിയൻ സർക്കാർ ഇന്ത്യയിലെ ജനങ്ങളോടും സര്‍ക്കാരിനോടും ഐക്യപ്പെടുന്നതായി കെനിയയുടെ ഇന്ത്യയിലെ സ്ഥാനപതി വില്ലി ബെറ്റ് അറിയിക്കുകയും ചെയ്തു.