രാഹുല്‍ ഗാന്ധിയുടെ ഹോട്ടല്‍ വാടക അടച്ചില്ലെന്ന ദേശാഭിമാനി വാര്‍ത്ത വ്യാജം; ബില്ല് അടച്ചതായി കോണ്‍ഗ്രസ്

single-img
29 May 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടക തുക അടച്ചില്ലെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് കോണ്‍ഗ്രസ്. വാടകയായി ആറുലക്ഷം രൂപ നല്‍കാനുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് ആസൂത്രിതമായിരുന്നു എന്നും ദേശാഭിമാനി വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍, രാഹുല്‍ ഗാന്ധിയുടെ ഹോട്ടല്‍ ബില്ല് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അടച്ചതാണെന്നും വാര്‍ത്ത വ്യാജമാണെന്നും കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കൊല്ലത്ത് സംഭവിച്ച തിരിച്ചടിയുടെ ക്ഷീണം തീര്‍ക്കാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ ആരോപണമുന്നയിക്കുന്നതെന്നും ബിന്ദു കൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

https://www.facebook.com/BindhuKrishnaOfficial/photos/a.946122878741476/4246252608728470/