കൊച്ചിയിൽ എഎസ്ഐയെ ഇന്നലെമുതല്‍ കാണാനില്ലെന്ന് പരാതി

single-img
29 May 2021

കൊച്ചിയിൽ ഹാർബർ എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ഹാർബർ എഎസ്ഐയായിരുന്ന ഉത്തംകുമാറിനെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത് അതേസമയം ഇദ്ദേഹത്തെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ പറഞ്ഞതായി 24ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഉയർന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനം ഉൾപ്പെടെ പരാതിയിൽ പറഞ്ഞെങ്കിലും രേഖപ്പെടുത്തിയില്ല എന്നാണ് ഇവർ ആരോപിക്കുന്നത്. ഭർത്താവിനെ കഴിഞ്ഞ ദിവസം വൈകുന്നേരം വരെ കാണാതായപ്പോൾ താൻ ഫോൺ വിളിച്ചുനോക്കിയെന്നും അപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നും ഭാര്യ പറയുന്നു.

പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞു. തലേ ദിവസം ഡ്യൂട്ടിക്ക് ചെന്നപ്പോൾ വൈകിയെന്നു പറഞ്ഞ് സിഐ ആബ്സൻ്റ് ചെയ്തെന്ന് പറഞ്ഞിരുന്നു. നേരത്തെയും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. തന്റെ ജോലി കളയും എന്നൊക്കെ സിഐ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഭർത്താവ് പറഞ്ഞിട്ടുണ്ടെന്നും ഭാര്യപറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.