‘സ്വതന്ത്രവീർ സവർക്കർ; വിഡി സവർക്കറിന്റെ ജീവിതം സിനിമയാക്കുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

single-img
28 May 2021

ഹിന്ദുത്വ പ്രത്യയശാസ്ത്ര ഉപജ്ഞാതാവായ വിഡി സവർക്കറുടെ ജീവിതം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ‘സ്വതന്ത്രവീർ സവർക്കർ’ എന്ന് പേര് നൽകിയിട്ടുള്ള ഈ സിനിമയുടെ ഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്ത് വന്നു . ഇന്ന് വിഡിസവർക്കറുടെ 138ആം ജന്മദിനത്തിലാണ് ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നത്.

ബോളിവുഡിലെ നടനും സംവിധായകനുമായ മനോജ് മഞ്ചരേക്കറാണ് സംവിധാനം ചെയ്യുന്നത്. സന്ദീപ് സിംഗ്, അമിത് ബി വധ്‌വാനി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും. ‘സവർക്കർ എന്നയാൾ ആഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് . എന്നാൽ ആളുകൾക്ക് അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അദ്ദേഹം വളരെ നിർണായകമായ പങ്കുവഹിച്ചിരുന്നു. അങ്ങിനെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തിനോക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.’- പോസ്റ്റർ പങ്കുവച്ച് സന്ദീപ് സിംഗ് എഴുതി. ബ്രിട്ടൻ, ആൻഡമാൻ ദ്വീപ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.