യുഡിഎഫ് ചെയര്‍മാനായി വി ഡി സതീശനെ തെരഞ്ഞെടുത്തു

single-img
28 May 2021

സംസ്ഥാനത്തെ പുതിയ യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരും. അതില്‍ ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും.

തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് നോക്കുമ്പോള്‍ യുഡിഎഫിന് വന്‍പരാജയം ഉണ്ടായിട്ടില്ലെന്ന് മുന്‍ കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. അതേസമയം ദുരിതകാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും വിലയിരുത്തല്‍ ഉണ്ടായി.

പ്രതിപക്ഷം സര്‍ക്കാരിന് എതിരേ ഉയര്‍ത്തിയ വിവിധ അഴിമതി ആരോപണങ്ങള്‍ ജനം വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല. ഇന്നത്തെ യോഗത്തില്‍ എ എന്‍ രാജന്‍ ബാബു അധ്യക്ഷനായ ജെഎസ്എസിനെ യുഡിഎഫ് ഘടകകക്ഷിയാക്കി കൂടെ കൂട്ടുകയും ചെയ്തു.