കേരളത്തില്‍ നാളെയും മഴ കനക്കും ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

single-img
28 May 2021

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തും. നാളെയോടെ മഴ തുടങ്ങുമെങ്കിലും തിങ്കഴാഴ്ചയോടെ കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കേരളത്തില്‍ കാലവര്‍ഷം ഇടവപ്പാതിയോടെ തുടങ്ങുന്നത്. നിലവില്‍ മാലിദ്വീപ്, ശ്രീലങ്ക, തെക്കന്‍ ബം?ഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിചേര്‍ന്നെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 50 കിമീ വേ?ഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.