ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം; യുഎന്നിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

single-img
28 May 2021

പാലസ്തീന്‍ ഭാഗമായ ഗാസയില്‍ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ന് ചേര്‍ന്ന മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചും പാലസ്തീന്റെ പ്രദേശങ്ങളിലും ഇസ്രായേലിനകത്തും നടക്കുന്ന ഭരണകൂട അതിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് യുഎൻ രക്ഷാസമിതിയിലെ ഇന്ത്യൻ സ്ഥിര പ്രതിനിധി ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനുള്ള പിന്തുണ ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇന്ന് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഈ നയത്തിൽനിന്ന് പിന്നോട്ടുപോയിരിക്കുകയാണ് ഇന്ത്യ എന്നാണ് കരുതപ്പെടുന്നത്.