രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

single-img
28 May 2021

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് നയപ്രഖ്യാപന പ്രസംഗം നടത്തുക. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ കൂടുതല്‍ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം, എല്ലാവര്‍ക്കും പാര്‍പ്പടം, അതിവേഗ സിവില്‍ ലൈന്‍ പാത, കെ ഫോണ്‍, സ്മാര്‍ട്ട് കിച്ചണ്‍ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടും.

ഇന്ന് കെ.ബാബു, മന്ത്രി വി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ സ്പീക്കര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. ജനക്ഷേമം ഉള്‍ക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ നയത്തിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനത്തിനും സാധ്യതയുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 20 നാണ് നടന്നത്. മൂന്നരയ്ക്കായിരുന്നു ഗവര്‍ണര്‍ ആരിഫ് ഖാന്റെ മുന്‍പാകെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ് നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍, ഹൈക്കോടതി ഇടപെടലിന്റെ കൂടുതല്‍ അടിസ്ഥാനത്തില്‍ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിന്നുോ സത്യപ്രതിജ്ഞ.