പ്രിയപ്പെട്ട പാര്‍വതി മാഡം റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരമാവും: ഒമര്‍ ലുലു

single-img
28 May 2021

ഒഎന്‍വി പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ വൈരമുത്തുവിന് കൊടുക്കുന്നതിനെതിരെ പാര്‍വ്വതി പറഞ്ഞ ‘മനുഷ്യത്വം ആകാമല്ലോ’ എന്ന വാക്കുകള്‍ ഉപയോഗിച്ച് പാര്‍വതിയോട് അപേക്ഷയുമായി സംവിധായകന്‍ ഒമര്‍ ലുലു. ധാരാളം സ്വപ്‌നങ്ങളുമായി തന്റെ ആദ്യ സിനിമയെടുത്ത് പണം നഷ്ടപ്പെട്ട റോഷിനി ദിനകറിന് പ്രതിഫലം തിരികെ കൊടുത്താല്‍ കൊവിഡ് സമയത്ത് ഉപകാരമാവുമെന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ എഴുതി.

സംസ്ഥാനം വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സ്വാഭവ ഗുണം നോക്കിയല്ല അവാര്‍ഡ് കൊടുക്കുന്നതെന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് പാര്‍വ്വതി മനുഷ്യത്വമാവാമല്ലോ എന്ന് പറഞ്ഞത്. നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് എന്ന് ഒമര്‍ ലുലു എഴുതുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്.

18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്ല്പം മനുഷ്യതം ആവാല്ലോ’.