അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് പറയുന്നു, നിങ്ങള്‍ക്ക് ബിജെപിയെ വിശ്വസിക്കാം: എ പി അബ്ദുള്ളക്കുട്ടി

single-img
27 May 2021

ലക്ഷദ്വീപിനെതിരെ കേരളത്തിൽ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നതാണ് മോദിജീയുടെ സ്വപ്‌നം. അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം. ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യംമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

കേരളത്തിലെ കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. ദ്വീപിലെ മദ്യവും, ഗോവധ നിരോധനവും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ കാര്യങ്ങളാണ്. അതിന്റെ പേരില്‍ ഇവര്‍ ഇന്ന് ബഹളം വെക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ലക്ഷദീപിനെതെരിരെ കേരളക്കരയിൽ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണ്. കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദാകളുമാണ് ഇതിന് പിന്നിൽ. ദീപുകാർ ഇവരാർക്കും അവിടെ കാല് കുത്താൻ അനുവദിച്ചില്ല. അതിന്റെ കലിപ്പാണ് ഇവൻ മാർക്ക്. സേവ് ലക്ഷദ്വീപ് കേമ്പയിൽനിൽ ചില സിനിമാക്കാരും കൂടിയുണ്ട്.
പൃത്യുരാജ് നിങ്ങളോടുള്ള ആദരവ് നിലനിർത്തി കൊണ്ട് പറയട്ടെ നിങ്ങള് കാണിച്ചത് ശരിയായില്ല.
കാര്യങ്ങൾ പഠിച്ച് പ്രതി തിരിക്കണമായിരുന്നു

ദ്വീപ് വാസികൾ എന്നും ദേശീയ ധാരയ്ക്കൊപ്പമായിരുന്നു. അവരുടെ ഏറ്റവും വലിയ എന്റർടെയ്ന്റ്മെന്റ് രാഷ്ട്രീയമാണ്. പക്ഷെ ദേശീയ പാർട്ടികൾകൊപ്പമെ അവർ നിർക്കൂകയുള്ളൂ. കോൺഗ്രസ്സിനേയും NCP eയയും BJP യേയും അംഗീകരിച്ച അവർ 100 % മുസ്ലിംങ്ങളായിട്ട് പോലും മുസ്ലിം ലീഗിനെപ്പോലും അവിടെ കയറാൻ വിട്ടില്ല. പിന്നെയല്ലെ സുസാപ്പികൾ, ജമാത്ത് കാർ? നല്ല മനഷ്യരാണ് പവിഴപുറ്റിന്റെ നാട് നിറയെ
നിഷ്ക്കളങ്കരാണ്. സമാധാന പ്രിയരാണ് ദ്വീപുകാർ

അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രാഷ്ടീയ നേതാവിന്റെ പേര് കേട്ടാൽ വായനാർക്ക് കൗതുകമുണരും
അത് അടൽ ബിഹാരി വാജ്പേയ് ആണ്കാരണം ദ്വീപുകാരുടെ യാത്ര പ്രശ്നം സാഹസികവും, സങ്കടകരവുമായിരുന്നു. രണ്ട് പഴയ കപ്പലുകൾ മാത്രമാണ് കോൺഗ്രസ്സുകാർ ആ പാവങ്ങൾ യാത്രക്ക് വേണ്ടി നൽകിയത്. ദിവസങ്ങൾ യാത്ര ചെയ്ത വേണം മെയ്ൻലാന്റിലെത്താൻ. കപ്പല് നടുകടലിൽ നങ്കുരമിട്ട് നിർത്തും
കരയ്ക്കടുക്കാൻ ജെട്ടികൾ ഉണ്ടായിരുന്നില്ല. അതിനാൽ ചെറുതോണികളിൽ, ബോട്ടുകളിൽ കയറി കരക്കണയണം.

ഈ ദുരിദയാത്ര അന്ത്യം കുറിച്ചത് പ്രധാന മന്ത്രി വാജ്പേയ്യാണ്. 8 പുതിയ വലിയ കപ്പലുകൾ , സ്പീഡ് വെസലുകൾ, ഹൈടെക് യാത്രബോട്ടുകൾ അനുവദിച്ചും കൂടാതെ പ്രധാന ദ്വീപുകളിൽ ജെട്ടികൾ കോടികൾ ചെലവാക്കി നിർമ്മിച്ചത്ആദ്യ NDA സർക്കാറാണ്. വാജ്പേയ് ദീപുകാരുടെ കണ്ണിലുണ്ണിയായത് അങ്ങിനെയാണ്
PS ശ്രീധരൻ പിള്ള പ്രഭാരിയായ കാലത്ത് ബി ജെ പി പിൻന്തുണയോടെയാണ് ഡോ. കോയ MP യായത്
പക്ഷെ പിന്നീട് NCP യുടെ ഉദയം വന്നതോടെ ബിജെപിക്ക് കാര്യമായി മുന്നോട്ട് പോകാൻ ആയില്ല.

പാർട്ടിക്ക് ജനങ്ങളുടെ പിൻന്തുണ നോക്കിയല്ല മോദിയുടെ വികസന നയം. വാജ്‌പേയ് തുടങ്ങിവെച്ച വികസന പദ്ധതികൾ മോദി പൂർവ്വാധികം മുന്നോട്ട് കൊണ്ട് പോയി. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് ലക്ഷദീപിന്റെ പേരെടുത്ത് പറഞ്ഞ് ഒരു മഹാപദ്ധതി പ്രഖ്യാപിച്ചു. 1200 കോടി രൂപയുടെ ഓപ്റ്റിക്കൽ കേബിൾ പദ്ധതി. കടൽ വഴി ദ്വീപി ബന്ധിപ്പിച്ച് വിവര സാങ്കേതിക സൗകര്യത്തിൽ ദ്വീപ് ജനങ്ങളെ കണ്ണി ചേരും

ഫോണുകളിൽ ഇഴഞ്ഞ് നീങ്ങി ഡൗൺലോടാകുന്ന വിവരങ്ങൾ അവർക്ക് അതിവേഗം കിട്ടി തുടങ്ങുന്ന കാലം അടുത്തുവരികയാണ്. 240 കോടിയുടെ അഗത്തി എയർ പോർട്ട് പരിഷ്ക്കാരം ലക്ഷദ്വീപിന്റെ തലവരമാറ്റും,
മിനിക്കോയിൽ പുതിയ എയർ സ്ട്രിപ്പ്വരുന്നു. സർവ്വേ തുടങ്ങി. കവർത്തിയിലെ സ്മാർട്ട് സിറ്റി പദ്ധതി
എല്ലാ ദ്വീപുകളിലും കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതിക്ക് രണ്ട് വർഷം കൊണ്ട് 200 കോടിയാണ് കേന്ദ്രം നടപ്പിലാക്കിയത്. മത്‌സ്യ സംസ്ക്കരണ രംഗത്ത് സമഗ്രപദ്ധതികൾ വരുന്നു. ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന മോദി ജീയുടെ സ്വപ്ന പദ്ധതി ലക്ഷ്യം കാണുമ്പോൾ ദ്വീപ് ജനങ്ങൾക്ക് കുടുതൽ തൊഴിലും പുരോഗതിയും ക്ഷേമവും ഉണ്ടാവും.

അതിന് തന്നെയാണ് പഴയ ഗുജ്റാത്ത് മോദി ടീമിലെ പ്രഫുൽ പട്ടേലിനെ കൊണ്ട് വന്നത്. മോദിജിയുടെ ഒരു ഡയലോഗുണ്ട് വികസനമാണ് എന്റെ മതം എന്ന്. അത് ദ്വീപിൽ അന്വർത്ഥമാക്കും. അല്ലാഹുവിനെ സാക്ഷിയാക്കി ദീപ് വാസികളോട് ഞാൻ പറയുന്നു നിങ്ങൾക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം. ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം. പ്രഫുൽ പുതിയ കെട്ടിട നിയമത്തിന്റെ കരട് ജനങ്ങൾക്ക് നൽകി അഭിപ്രായം ശേഖരിച്ചു.

ഞങ്ങൾ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ദ്വീപിലെ മുഴുവൻ ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മാത്രമെ വികസന നയം നടപ്പിലാക്കുകയുള്ളൂ. ഇന്ന് ലക്ഷദ്വീപ് അഡ് മിസ്റ്റേറ്റർക്കെതിരെ നടക്കുന്ന പ്രചരണങ്ങൾ സൂക്ഷമായി വിശകനം ചെയ്താൻ ശുദ്ധ അസബന്ധമാണെന്ന് പറയേണ്ടിവരും. മദ്യം, മാംസം ഇതിലൊന്നും യാതൊരു കഥയുമില്ല. മദ്യം കൊണ്ടുവന്നതും , ഗോവധ നിരോധവും കോൺസ്സ് സർക്കാറിന്റെ കാലത്തെ കാര്യങ്ങളാണ്

അതിന്റെ പേരിൽ ഇവർ ഇന്ന് ബഹളം വെക്കുന്നതിന്റെ അർത്ഥം മനപ്പിലാവുന്നില്ല. അദ്ദേഹത്തിനെതിരെ പറയുന്ന പ്രധാന കുറ്റം ഗുജ്റാത്ത് കാരനാണ് എന്നാണ് ? പണ്ട് മോദി വിരോധം പ്രചരിച്ചത് ഇത് പോലെയാണ്. നരേന്ദ്ര മോദി ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവായ പ്രഫുൽ ഘോഡ പട്ടേലിന്നെ കൊണ്ടു വന്ന് ഭരണാധികാരിയാക്കി. ഇത് അഴിമതിക്കാരയ, ഉദ്യോഗസ്ഥ കരാർ ലോബിക്ക് ദഹിച്ചില്ല. ഇദ്ദേഹം വന്നയുടൻ ദ്വീപുകാരെ കൈയ്യിലെടുത്ത നേതാവാണ്ക്ലീൻ ലക്ഷദ്വീപ് പദ്ധതിയിലൂടെ ജനങ്ങളെ സംഘടിപ്പിച്ച് മാലിന്യങ്ങൾ കത്തിചാമ്പലാക്കി.

ശരിക്കും ആ ഒറ്റപ്രവൃത്തി കൊണ്ട് ആളുടെ കൈയ്യിലെടുത്തു ഇദ്ദേഹത്തിനെതിരെ പെട്ടെന്ന്. MP. മുഹമ്മദ് ഫൈസൽഎതിരായത് എന്ത് കൊണ്ട്? ഒരു കാര്യം ഒറപ്പാണ് ഇനി അവിടെ അഴിമതിക്കാർ രക്ഷയില്ല.