3 ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും; കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പ്രത്യേക പദ്ധതികളുമായി സംസ്ഥാന സർക്കാർ

single-img
27 May 2021

കേരളത്തില്‍ കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് 3 ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചു.തുടര്‍ന്ന് 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നൽകുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യും.

ഇതോടൊപ്പം തന്നെ പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്തസമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, എസ്എ സ്എ ൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർ കോവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിൽ അവരെ ഒഴിവാക്കാനും തീരുമാനമായി.