ലക്ഷദ്വീപ് : പൃഥ്വിരാജിന് ഡിവൈഎഫ്‌ഐയുടെ പിന്തുണ

single-img
27 May 2021

ലക്ഷദ്വീപിലെ കേന്ദ്ര പ്രതിനിധി പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌ക്കാരങ്ങൾ ക്കെതിരെ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ. പൃഥിരാജിനെതിരെ സോഷ്യൽ മീഡിയയിൽ നടന്നുവരുന്ന സൈബര്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് പിന്തുണയുമായി സംഘടന എത്തിയത്.

സോഷ്യൽ മീഡിയയിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം സോഷ്യല്‍മീഡിയയില്‍ നടന്നിരുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജിന് ഡിവൈഎഫ്‌ഐ പിന്തുണ പ്രഖ്യാപിക്കുന്നു.