ടോമിൻ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി സര്‍ക്കാര്‍

single-img
26 May 2021

സംസ്ഥാനത്തെ രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. നിലവിലെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായിരുന്ന ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി. സംസ്ഥാനത്ത് ഡിജിപിയുടെ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിൽ എത്തുന്നത് ആദ്യമായാണ്.

തന്നെ കെഎഫ്സിയിൽ നിന്നും മാറ്റണമെന്ന് തച്ചങ്കരി സർക്കാരിനോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. അതേസമയം, ഷർമിള മേരിയാണ് പുതിയ കായിക സെക്രട്ടറി. അഭ്യന്തര സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളിനെ കെഎഫ്സി എംഡിയായി മാറ്റി നിയമിച്ചിട്ടുണ്ട്.

മുൻവൈദ്യുതി മന്ത്രി എം എം മണിയുമായുള്ള അഭിപ്രായഭിന്നതയെ തുട‍ർന്ന് നേരത്തെ ഊ‍ർജ്ജവകുപ്പിൽ നിന്നും കെടിഡിഎഫ്സിയിലേക്ക് മാറ്റിയ ബി അശോകിനെ വീണ്ടും ഊ‍ർജ്ജവകുപ്പ് സെക്രട്ടറിയായി നിയമിച്ചു.