കൊവിഡ് കാലത്ത് പ്രതിരോധ വാക്‌സിന്‍ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു; പ്രധാനമന്ത്രി

single-img
26 May 2021
One Nation One Election

കൊവിഡ് സാഹചര്യത്തില്‍ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധ വാക്‌സീന്‍ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുന്‍പോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 577 കുട്ടികള്‍ അനാഥരായെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 577 കുട്ടികളുടെ രക്ഷിതാക്കള്‍ രോഗബാധിതരായി മരിച്ചെന്നാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. 55 ദിവസത്തിനിടെയുളള കണക്കാണിത്.

രാജ്യത്ത് 2.08 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് രാവിലെ പുറത്തുവന്ന വിവരം. ഇരുപത്തിനാല് മണിക്കൂറിനിടെ 4157 പേര്‍ കൊവിഡ് മൂലം മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

അതേ സമയം കേരളത്തിലും കോവിഡ് കണക്ക് ആശങ്ക ഉയര്‍ത്തുന്നു. ലോക്ക്ഡൗണിന്റെ ഫലമായി കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണനിരക്ക് ഉയരുകയാണ്. സംസ്ഥാനത്ത് പൊതുജനങ്ങള്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കണമെന്നാണ് നിര്‍ദേശം.