ഫയല്‍ എത്ര ദിവസം ഉദ്യോഗസ്ഥര്‍ക്ക് വയ്ക്കാമെന്നതിന് പരിധി നിശ്ചയിക്കും: മുഖ്യമന്ത്രി

single-img
26 May 2021

സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ ഫയൽ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകളുമായി ബന്ധപ്പെട്ട നീക്കങ്ങളും തീരുമാനങ്ങളും വേഗത്തിലാക്കണമെന്ന് സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇനിമുതല്‍ ഫയല്‍ എത്ര ദിവസം വരെ ഉദ്യോഗസ്ഥര്‍ക്ക് വയ്ക്കാമെന്ന പരിധി വെക്കുമെന്നും ഫയൽ വിവരങ്ങൾ ചോർത്തുന്നത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും ഇനിയും പിഎസ്സിക്ക് വിടാതെ നിയമനങ്ങൾ ഏറ്റെടുക്കാൻ സ്പെഷ്യൽ റൂൾ വേണം. അതിനുള്ള നടപടി സെക്രട്ടരിമാർ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: സംസ്ഥാന സർക്കാർ നയം നടപ്പിലാക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാർ. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു. ഇതൊഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന വേണം. തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോൾ അനാവശ്യമായ ഭയവും ആശങ്കയും ആർക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ട.

ഫയലിന് രഹസ്യസ്വഭാവം വേണമെങ്കിൽ അതുസൂക്ഷിക്കണം. വിവരാവകാശ നിയമത്തിൻ്റെ നടപടികൾ പാലിച്ചു മാത്രമേ ഫയലിലെ നിയമങ്ങൾ ലഭ്യമാക്കൂ പി എസ്സി റാങ്ക് ലിസ്റ്റിൽ പരമാവധി നിയമനം നടത്താവുന്ന രീതിയിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ, ഹയർകേഡർ ഒഴിവുകൾ ഡീഗ്രേഡ് ചെയ്ത് റാങ്ക് ലിസ്റ്റ്നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി പത്തിന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം എന്ന് നിർദേശിച്ചിരുന്നു. ഇത് കൃത്യമായി നടന്നോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്സിക്ക് വിടാതെ നിയമനങ്ങൾ ഏറ്റെടുക്കാൻ സ്പെഷ്യൽ റൂൾ വേണം. അതിനുള്ള നടപടി സെക്രട്ടറിമാർ എടുക്കണം’