ജപ്പാനിലേക്കുള്ള ഒരു യാത്രയും പാടില്ലെന്ന് അമേരിക്ക; നടക്കാനിരിക്കുന്നത് കാണികള്‍ ഇല്ലാത്ത ഒളിമ്പിക്സോ?

single-img
25 May 2021

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ യാത്രാനുമതി ലിസ്റ്റിൽ ജപ്പാനെ കോവിഡ്-19 വ്യാപനമുള്ളതുകൊണ്ട് ഉൾപ്പെടുത്തി. അമേരിക്കയില്‍ നിന്നും യാത്രക്കാർ ജപ്പാനിലേക്ക് യാത്ര ഒഴിവാക്കണമെന്ന്സി ഡിസിയിൽ നിന്നുള്ള മാർഗ്ഗ നിർദ്ദേശമനുസരിച്ച് അറിയിച്ചു.

ജപ്പാന്‍ ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യത്തിൽ വാക്‌സിൻ എടുത്തവർക്കു പോലും സുരക്ഷിത യാത്രയ്ക്ക് അനുമതി നൽകുന്നില്ല. ജപ്പാനിലേക്കുള്ള യാതൊരുവിധ യാത്രയും പാടില്ല എന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച അറിയിക്കുകയായിരുന്നു. അതേസമയം 2020 ടോക്കിയോ ഒളിമ്പിക് ഗെയിംസ് ജൂലൈ 23 ന് ഓപ്പണിങ്ങ് സെറിമണി നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. അതിന്റെ മുൻപായി യാത്രാവിലക്ക് ഏർപ്പെടുത്തിയത് വൈറസ് വ്യാപനം ജപ്പാനിൽ അതിഗുരതരമായി പടരുന്നു എന്നതു കൊണ്ടാണ് എന്ന് അമേരിക്ക പറയുന്നു.

നിലവില്‍ യു എസ് യാത്രാവിലക്കുകളെക്കുറിച്ചുള്ള അറിയിപ്പിനെക്കുറിച്ച് ഒളിമ്പിക്ക് കമ്മിറ്റിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.എന്നാല്‍ ഒളിമ്പിക്ക് ഗെയിംസ് കമ്മിറ്റി പറയുന്നത് ജപ്പാൻ ചില പ്രദേശങ്ങൾ എല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു എന്നാണ്. കോവിഡ് വൈറസ് ഭീഷണി ഉള്ള സാഹചര്യത്തില്‍ പോലും ഒളിമ്പിക്ക് ഗെയിംസ് ആരംഭിക്കും. കാണികളെ ഇല്ലാതെ ഗെയിംസ് നടത്താനാണ് സാധ്യക കൂടുതൽ കാണുന്നത്.

ഗെയിംസില്‍ പങ്കെടുക്കുന്നവർ എല്ലാവർക്കും ജപ്പാനിലെ ജനങ്ങൾക്കും സുരക്ഷിതമായ രീതിയിലെ ഗെയിംസ് സംഘടിപ്പിക്കുകയുള്ളൂ എന്ന് ഒളിമ്പിക്ക് കമ്മിറ്റി കോ-ഓർഡിനേഷൻ കമ്മിഷൻ ജോൺ കോട്ട്‌സ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം മെയ് 21മുതല്‍.ജപ്പാനിലുടനീളം അടിയന്തിരാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.