ലക്ഷദ്വീപിനായി കേരളം നിയമസഭയില്‍ പ്രമേയം പാസാക്കണം: ഷാഫി പറമ്പിൽ

single-img
25 May 2021

പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌ക്കാരങ്ങൾ എന്ന പേരിൽ നടക്കുന്ന ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എം എല്‍ എ.

ഈ ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എം ബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്. ‘കേന്ദ്രസര്‍ക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കണം’, ഷാഫി കത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കേരളാ മന്ത്രിസഭാ നിയമസഭയില്‍ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വനിയമത്തിനും, കാര്‍ഷിക നിയമത്തിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു. കേരളത്തിനോട് ചേർന്ന് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന
ലക്ഷദ്വീപിൽ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.