പ്രതികരിക്കില്ല എന്ന വിശ്വാസത്തോടെ അധികാരികള്‍ നടത്തുന്നനീക്കങ്ങള്‍ അനീതിയാണ്; ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ഹരിശ്രീ അശോകന്‍

single-img
25 May 2021

ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ മേല്‍ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തില്‍ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി നടന്‍ ഹരിശ്രീ അശോകന്‍. ക്ഷയരോഗത്തിന്റെ അണുക്കള്‍ എല്ലാ ഉടലിലുമുണ്ട് ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളര്‍ന്നും നില്‍ക്കുന്ന മനുഷ്യരുടെ മേല്‍ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അനീതിയാണ് ദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്‌കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം’ എന്നും എന്ന് അദ്ദേഹം ചോദിച്ചു.

തന്റെ ഫേസ്ബുക്ക് കുറിപ്പിൽ, ജനങ്ങളുടെ മനസ്സറിയാതെ അധികാരികള്‍ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നുറപ്പാണ് എന്നും അശോകൻ എഴുതി. ദ്വീപിലെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താല്‍പ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പിന്‍മാറിയേ മതിയാവൂയെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേർത്തു.