ഹിന്ദുക്കൾ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്നിടത്ത്​ ബീഫ്​ കഴിക്കരുത്: അസം മുഖ്യമന്ത്രി

single-img
25 May 2021

പശുവിനെ അമ്മയായി കണ്ടാണ് നമ്മള്‍ ആരാധിക്കുന്നതെന്നും ഹിന്ദുക്കൾ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്നിടത്ത്​ ബീഫ്​ കഴിക്കരുതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജനങ്ങള്‍ പശുവിനെ ആരാധിക്കപ്പെടുന്ന ഇടങ്ങളിൽ ബീഫ്​ കഴിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നിയമസഭയില്‍ ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയുടെ പരാമർശം. ആളുകൾ മൊത്തത്തിൽ അവരുടെ സ്വാഭാവിക ശീലങ്ങൾ ഉപേക്ഷിക്കണമെന്നല്ലെന്നും ഹിമാന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രഖ്യാപിച്ച ഓരോ പ്രതിജ്ഞയും നിറവേറ്റുമെന്ന് ഉറപ്പാണെന്നും അസം മുഖ്യമന്ത്രി പറയുന്നു. എന്‍ആര്‍സി സംബന്ധിച്ച പുനപരിശോധനയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷത്തിന് എതിര്‍പ്പുമായി മുന്നോട്ട് പോകാമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

ഗോ സംരക്ഷണ ബില്‍ കൊണ്ടുവരുന്നതിനേക്കുറിച്ച് ശനിയാഴ്ചയാണ് അസം ഗവര്‍ണര്‍ ജഗ്ദിഷ് മുഖി പരാമര്‍ശിച്ചത്. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും പശുക്കളെ കൊണ്ടുപോകുന്നത് വിലക്കുന്നത് സംബന്ധിച്ചാണ് ഈ ബില്‍.