അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ ആഞ്ഞുതല്ലി കോടതി

single-img
25 May 2021

ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈകോടതി സ്റ്റേ ചെയ്തു. എ.പി.പിമാരെ സർക്കാർ ജോലികൾക്ക് നിയോഗിച്ച നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൾ സ്തംഭിച്ചെന്നും സ്ഥലംമാറ്റം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നലകണമെന്നും. ദ്വീപിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈകോടതി നടപടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടിയായി.