അമൂലിന് പ്രവര്‍ത്തിക്കാന്‍ ഡയറി ഫാമുകൾ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തം

single-img
24 May 2021

ഭരണ നിര്‍വഹണ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്രഫുൽ കോദാഭായ് പ​ട്ടേലി​ന്റെ ഹിന്ദുത്വ അ​ജ​ണ്ട​കൾക്കെതിരെ പ്ര​തി​ഷേ​ധം ശക്തമാകുന്നതിനിടെ കവരത്തിയിൽ അമുൽ ഔട്ട്​ലെറ്റ്​ തുടങ്ങാൻ അനുമതിയും നല്‍കി.ഇതിന്റെ ആദ്യ ഘട്ടമായി ലക്ഷദ്വീപ്​ കോർപറേറ്റീവ്​ മാർക്കറ്റിങ്​ ഫെഡറേഷൻ സെക്രട്ടറി, അമുൽ എറണാകുളം ബ്രാഞ്ച്​ മാനേജർ എന്നിവർക്ക്​ അഡ്​മിനിസ്​ട്രേഷൻ കൈമാറിയ ഉത്തരവ്​ പുറത്ത്​ വന്നു.

അതേസമയം, കഴിഞ്ഞ ദിവസം അഡ്​മിനിസ്​ട്രേറ്റർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന്​ പറഞ്ഞിരുന്നു. നിലവില്‍ ഫാമിലുള്ള ​മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു.ഈ നടപടിക്ക് പിന്നാലെ അമുലിന്​ അനുമതി നൽകിയത്​ ദ്വീപ്​ നിവാസികളിൽ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്​. ദ്വീപിലെ ഡയറി ഫാമുകൾ പൂട്ടാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് വ്യക്തി താൽപര്യത്തിന് വേണ്ടിയാണെന്ന് അവിടെ നിന്നുള്ള എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു.