വികാര പ്രകടനങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു നമ്മുടെ മാത്രം ബാലനരേന്ദ്ര; പ്രധാനമന്ത്രിക്കെതിരെ പ്രകാശ് രാജ്

single-img
24 May 2021

കോവിഡ് പ്രതിരോധത്തില്‍ വാരണസിയിലെ ആരോ​ഗ്യപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കണ്ണുകള്‍ നിറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവർത്തകനുമായ പ്രകാശ് രാജ്. നേരത്തെ സമാനമായ അവസരത്തിൽ സമാനമായ രീയിയിൽ മോദി വികാരാധീനനാകുന്ന പഴയ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹം പരിഹാസം ചൊരിഞ്ഞത്. മികച്ച പ്രകടനങ്ങൾ എന്നത് ഒറ്റ രാത്രികൊണ്ട് ഉണ്ടാവുന്നതല്ലെന്നും അതിന് വർഷങ്ങളുടെ പരിശ്രമം വേണമെന്നും പ്രകാശ് രാജ് എഴുതി.

അതേസമയം, രാജ്യത്തെ കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞാണ് മോദി വികാരഭരിതനായതെന്നാണ് പുറത്തുവന്ന വാര്‍ത്താ റിപ്പോർട്ടുകൾ. ‘ഒരാളില്‍ നിന്നും മികച്ച പ്രകടനങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമീകരണം, ശരീരഭാഷ, വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, നമ്മുടെ മാത്രം ബാലനരേന്ദ്ര’ – പ്രകാശ് രാജ് ട്വിറ്ററിൽ എഴുതി.

അര്തെസമയം, രോഗ വ്യാപനം രാജ്യമാകെ തീവ്രമാകവേ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, ജയ്റാം രമേശ്, മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ നിരന്തരമായി കേന്ദ്രസർക്കാരിന്റെ കൊവിഡ് നയങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്.