പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് മത്സരം ഉറപ്പായി

single-img
24 May 2021

പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ ; എം. ബി രാജേഷും പി.സി.വിഷ്ണുനാഥും സ്ഥാനാര്‍ത്ഥികള്‍

ഇത്തവണത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാളെയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുക.
നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർഥി.

സി.​പി.​എം അം​ഗം എം.​ബി. രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കർ സ്ഥാ​നാ​ർ​ഥി​. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിർദേശപത്രിക സമർപ്പിക്കാം.

പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ നിന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയിൽ നിന്ന് വി.ടി. ബൽറാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.