കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോട് പോരാട്ടമായിരുന്നു; രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനത്തില്‍ സന്തോഷം

single-img
23 May 2021
Ramesh Chennithala

സംസ്ഥാനത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അംഗീകരിക്കുന്നു. യുഡിഎഫിനെ ശക്തമാക്കാന്‍ വി ഡി സതീശന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണ്. കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. തന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനഫലം ജനം വിലയിരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തന്നെ മാറ്റിയത് ചര്‍ച്ച വിഷയമല്ല. യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള പാതയൊരുക്കുക. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധര്‍മം പൂര്‍ണമായി നിറവേറ്റി. അഞ്ച് വര്‍ഷം ഇടത് മുന്നണിയോടുള്ള തന്റെ പോരാട്ടമായിരുന്നു. തനിക്ക് ഏതായാലും പിണറായി വിജയന്റെ കൈയില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. അഴിമതികള്‍ പുറത്ത് കൊണ്ടുവരാനുള്ള നീക്കം നടത്തി. ആ പോരാട്ടം തുടരും. കെപിസിസിയിലെ തലമുറമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി, ഒരുമിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.