മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് എന്‍സിപിയിലേക്ക്

single-img
23 May 2021

മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. എന്‍സിപി കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്നും എന്‍സിപിയില്‍ ചേരുന്നതില്‍ തെറ്റില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. അധികാരസ്ഥാനങ്ങള്‍ മോഹിച്ചല്ല പോകുന്നത്. രാഷ്ട്രീയത്തില്‍ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എന്‍സിപിയിലേക്ക് പോകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസുമായി അകന്നത്. തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു അവര്‍. തുടര്‍ന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു.

ഇതിനിടെ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ് എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത പി.സി.ചാക്കോ. അതിന്റെ ആദ്യപടിയാണ് ലതികാ സുഭാഷിനെ പാര്‍ട്ടിയിലെത്തിക്കല്‍. അടുത്തിടെയാണ് തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടത്.