ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ കുറയുന്നു; മരണനിരക്കില്‍ വീണ്ടും ആശങ്ക,

single-img
22 May 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്.തമിഴ്നാട്ടില്‍ 36,184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 467 പേര്‍ മരിച്ചു. 24,478 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗമുക്തര്‍ 14,76,761. തമിഴ്‌നാട്ടില്‍ ആകെ മരിച്ചത് 19,598 പേരാണ്. നിലവില്‍ സംസ്ഥാനത്ത് 2,74,629 പേര്‍ ചികിത്സയിലുണ്ട്.

മഹാരാഷ്ട്രയില്‍ 29,644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 44,493 ആണ്. ഇന്ന് 555 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092 ആണ്. 50,70,81 പേര്‍ ആകെ രോഗമുക്തരായി. ആകെ മരണം 86,618 ആണ്. നിലവില്‍ 3,67,121 പേരാണ് സംസ്ഥാനത്തെ ആകെ രോഗികള്‍. രാജ്യത്ത് ആകെ 19,33,72,819 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.