ഡെങ്കിപ്പനി പ്രതിരോധം; സംസ്ഥാനത്ത് നാളെ ഡ്രൈഡേ ആചരിക്കുന്നു

single-img
22 May 2021

സംസ്ഥാനത്ത് ഈ വര്‍ഷം ഡെങ്കിപ്പനി വ്യാപനം ശക്തമാകാനുള്ള സാധ്യത കൂടിയതിനാലും കാലവര്‍ഷമടുത്തതിനാലും രോഗപ്രതിരോധം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെയുള്‍പ്പെടെ എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കും.

മൂന്നോനാലോ വര്‍ഷം കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ് ഡെങ്കിപ്പനി. 2017ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി വലിയതോതില്‍ ബാധിച്ചിരുന്നു. അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്തമായി ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ നിറവേറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.