രാജീവ് ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധിയ്ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു; അബ്ദു റബ്ബിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

single-img
21 May 2021

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മ ദിനത്തില്‍ പേര് മാറി വയനാട് എംപി രാഹുല്‍ ഗാന്ധിയ്ക്ക് ഫേസ്ബുക്കില്‍ ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ അബ്ദു റബ്ബിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.

‘ഇന്ത്യയുടെ സമഗ്ര മേഖലകളിലും പുരോഗതിയുടെ വിസ്‌ഫോടനം തീര്‍ത്ത, സ്വജീവന്‍ തന്നെ രാജ്യത്തിനു സമര്‍പ്പിച്ച ശ്രീ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കള്‍’ എന്നാണ് അബ്ദു റബ്ബ് എഴുതി പോസ്റ്റ് ചെയ്തത്. അബദ്ധം ആളുകളുടെ ശ്രദ്ധയില്‍ വരികയും ഈ പോസ്റ്റ് വൈറലാകുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്തതോടെയാണ് പോസ്റ്റ്‌ ചെയ്ത ആള്‍ക്ക് അബദ്ധം മനസിലായത്.

ഇതിനെ തുടര്‍ന്ന് പോസ്റ്റ് എഡിറ്റ് ചെയ്ത് തെറ്റ് തിരുത്തിയെങ്കിലും എഡിറ്റ് ഹിസ്റ്ററി വെച്ച്‌ ആളുകള്‍ ട്രോള്‍ തുടങ്ങിയതോടെ അബ്ദു റബ്ബ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുംപുതിയ പോസ്റ്റ് ഇടുകയുമായിരുന്നു.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണത്തിനുടമയായ രാജീവ് ഗാന്ധി 47ാം വയസ്സിലാണ് വധിക്കപ്പെട്ടത്.