യുവ തലമുറയെ കൊണ്ടുവന്നില്ലെങ്കില്‍ കേരളത്തിൽ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി മാറും: രാജ്‌മോഹൻ ഉണ്ണിത്താൻ

single-img
21 May 2021

സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നിട്ടും കോണ്‍ഗ്രസിന് അതിന്റെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വൈകുന്നതിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി.തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കോൺഗ്രസിന്റെ അസ്ഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മർദങ്ങൾക്ക് വഴങ്ങിയാൽ അങ്ങേയറ്റം അപകടമാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു യുവ തലമുറയെ ഇനിയെങ്കിലും കോൺഗ്രസിനകത്ത് വാർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി മാറുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇപ്പോള്‍ കോൺഗ്രസ് പ്രവർത്തകരുടെ വികാരം എല്ലാവർക്കുമറിയാം. ആ വികാരം ഉൾക്കൊള്ളണം. അതിനെ മാനിക്കാതെ ഈ പാർട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താൽപര്യമുണ്ടെങ്കിൽ പിന്നെ ആ വഴിക്ക് ചിന്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉള്ളപോലെ തന്നെ മുന്നോട്ടുപോയാല്‍ എന്താണ് സംഭവിക്കാൻ പോവുന്നതെന്നതിനെക്കുറിച്ച് ഒരു മുൻ ബോധ്യം നേതാക്കൾക്കുണ്ടായില്ലെങ്കിൽ ഈ പാർട്ടി ഇങ്ങനെ തന്നെ പോയാൽ എവിടെ ചെന്നവസാനിക്കുമെന്ന് ആർക്കും പറയാൻ പറ്റത്തില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേര്‍ത്തു.