കുവൈത്തില്‍ ഞായറാഴ്ച മുതല്‍ റെസ്റ്റോറന്റുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു ,പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ

single-img
21 May 2021

കുവൈത്തില്‍ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യസമിതി അംഗീകരിച്ച നടപടിക്രമങ്ങള്‍ ഞായറാഴ്ച്ച, മെയ് 23 മുതല്‍ പ്രാപല്യത്തില്‍ വരും, ഇത് സംബന്ധിച്ച റെസ്റ്റോറന്റുകളും കഫേകളും നടപ്പിലാക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു .

ഉപഭോക്താക്കള്‍ക്ക് രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെ മാത്രമാണു റെസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുകയുള്ളൂ, രാത്രി എട്ടുമുതല്‍ ടേക്ക് എവേ, ഡെലിവറി മാത്രം അനുവദിക്കൂ.റെസ്റ്റോറന്റുകളിലും കഫേകളിലും തിരക്ക് കുറക്കുന്നതിനു ഉപഭോക്താക്കള്‍ മുന്‍ കൂര്‍ അപ്പോയിന്റ്മെന്റ് വഴി ടേബിളുകള്‍ ബുക്ക് ചെയ്യണം.ഉപഭോക്താക്കളുടെ ശരീര താപനില പരിശോധന സംവിധാനം ഉണ്ടായിരിക്കണം, ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. വസ്തുക്കള്‍ അണുവിമുക്തമാക്കണം.

രാത്രി എട്ടു മണിക്കുശേഷം ബാഹ്യ ഓര്‍ഡറുകള്‍ക്കും ഡെലിവറി സര്‍വീസിനും മാത്രമാണ് അനുമതി. പേപ്പര്‍ കറന്‍സികളുടെ ഉപയോഗം കുറയ്ക്കാന്‍ ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ പരമാവധി ഉപയോഗിക്കണം. ജോലിക്ക് പോകുന്നതിന് മുമ്പ് തൊഴിലാളികള്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിന് വിധേയരാകണം. ജോലിസ്ഥലത്തും നിരീക്ഷണം തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.