പ്രതിദിന മരണസംഖ്യ ഉയരുന്നു, ഇന്ന് 142 മരണം, 29,673 പേര്‍ക്ക് കൂടി കൊവിഡ്

single-img
21 May 2021

സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 41,032 പേര്‍ രോഗമുക്തി നേടി, 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതല്‍ ടിപിആര്‍ മറ്റു ജില്ലകളില്‍ ടിപിആര്‍ കുറഞ്ഞു വരികയാണ്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൌണ്‍ മെയ് 30 വരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്.