സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ തീരുമാനം

single-img
21 May 2021

ഇസ്രയേലിൽ പാലസ്തീന്‍ വിമോചന പോരാട്ട സംഘടനയായ ഹമാസ് നടത്തിയ ആക്രണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ തീരുമാനം .‘ സൗമ്യ തീര്‍ച്ചയായും ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു ഇസ്രയേൽ എംബസി ഡപ്യൂട്ടി ചീഫ് അറിയിച്ചു .

ഈ രാജ്യത്തെ ജനങ്ങള്‍ അവളെ അവരിൽ ഒരാളായാണ് കാണുന്നത് ‘. ഇസ്രയേൽ ദേശീയ ഇൻഷുറൻസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സൗമ്യയുടെ മകനെ ഇസ്രയേൽ സംരക്ഷിക്കുമെന്നും ഇസ്രയേൽ എംബസി ഡപ്യൂട്ടി ചീഫ് കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലുള്ള സൗമ്യ സന്തോഷിന്റെ കുടുംബവുമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇസ്രയേൽ പ്രസിഡന്റ് റുവെൻ റിവ്ലിൻ സംസാരിച്ചിരുന്നു . ഇസ്രയേൽ ഒറ്റക്കെട്ടായി സൗമ്യയുടെ കുടുംബത്തിനൊപ്പമുണ്ടെന്ന് അന്ന് തന്നെ അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.