മച്ചിപ്പശുവിനെ തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോ; പ്രതിപക്ഷനേതാവിനെ മാറ്റുന്നതില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

single-img
20 May 2021

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടുള്ളതുമായിരുന്നെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതുമുഖങ്ങളടങ്ങുന്ന പുതിയ മന്ത്രിസഭ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു. വിവാദങ്ങള്‍ ആവശ്യമില്ലാത്തതാണ്.

പ്രതിപക്ഷനേതാവ് മാറുന്നതില്‍ ‘മച്ചിപ്പശുവിനെ തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോ?’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. യു.ഡി.എഫില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും, കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.