ഇവര്‍ ദൈവനാമത്തിലും അല്ലാഹുവിന്‍റെ നാമത്തിലും സത്യവാചകം ചൊല്ലിയവര്‍

single-img
20 May 2021

ഇന്ന് കേരള ചരിത്രത്തിൽ മികച്ച വിജയം നേടി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ തുടർച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോൾ കുറച്ചുപേർ ദൈവനാമത്തിലും അല്ലാഹുവിന്‍റെ നാമത്തിലും സത്യവാചകം ചൊല്ലി ശ്രദ്ധേയരായി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 15 പേർ സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ സഗൗരവത്തില്‍ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റത്. സിപിഐ മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും ജി ആർ അനിലും ജെ ചിഞ്ചുറാണിയും പി പ്രസാദും സഗൗരവത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു.

പുതിയ മന്ത്രിസഭയിലെ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, ആന്‍റണി രാജു, വീണ ജോർജ് വി അബ്ദുറഹ്മാൻ എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്‍റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.