പിണറായി വിജയന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

single-img
20 May 2021

കേരളത്തിൽ ചരിത്രനേട്ടത്തോടെ കേരള മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിന്റെ പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിക്ക് പിന്നാലെ മുന്‍ഗണനാക്രമത്തില്‍ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഗ​വ​ർ​ണ​ർ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഇ​റ​ക്കും. തുടർന്ന് രാജ്ഭവനിലെ ചായസല്‍ക്കാരം കഴിഞ്ഞാൽ സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാ യോഗം ചേരും. ഇന്ന് ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്തരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു.