ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതെ വിവാഹം നടത്തി; അതിഥികളെ തവളച്ചാട്ടം ചാടിച്ച് പോലീസ്

single-img
20 May 2021

രാജ്യമാകെ കൊവിഡ് രണ്ടാംഘട്ട വൈറസ് വ്യാപനം രൂക്ഷമായിരിക്കെ വിവാഹങ്ങൾക്കും മ‌റ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇവിടെ നിയന്ത്രണങ്ങൾ പാലിക്കാതെയും എന്തിന് മാസ്‌ക് പോലും വയ്‌ക്കാതെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയവരെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് പിടികൂടി.

മധ്യപ്രദേശിലുള്ള ഭിന്ദിലാണ് സംഭവം. ഏകദേശം മുന്നൂറുപേരാണ് കല്യാണത്തിനെത്തിയത്. പോലീസ് വരുന്നത് കണ്ട് കുറേപ്പേർ ഓടി രക്ഷപ്പെട്ടു. പിന്നാലെ പിടിയിലായത് 17പേരാണ്. പോലീസ് ഇവർക്ക് നൽകിയ ശിക്ഷയാണ് തമാശ. കൂട്ടം കൂടകൂടരുതെന്ന നിയന്ത്രണ നിര്‍ദ്ദേശം ലംഘിച്ചതിന് ഇവരൊന്നിച്ച്‌ തവളച്ചാട്ടം നടത്താൻ പൊലീസ് ആവശ്യപ്പെട്ടു.

ശിക്ഷ ലഭിച്ചവ‌ർ തവളച്ചാട്ടം നടത്തുന്നതിന്റെ വീഡിയോസോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് ചെയ്‌തത് നന്നായി എന്നാണ് മിക്കവരുടെയും അഭിപ്രായം. മുൻപ് മാസ്‌ക് വയ്‌ക്കാതെ റോഡിലിറങ്ങിയ ഒരു സ്‌ത്രീയെ പൊലീസ് വലിച്ചിഴച്ചത് വലിയ വിവാദമായിരുന്നു.