1621 പേരല്ല; കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് അധ്യാപകര്‍ മാത്രമെന്ന് യുപി സര്‍ക്കാര്‍

single-img
19 May 2021

യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്ത 1621 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന അധ്യാപക സംഘടനയുടെ വാദം തള്ളി യോഗി സര്‍ക്കാര്‍. ഇത്തരത്തില്‍ ജോലി ചെയ്ത അധ്യാപകരില്‍ മൂന്ന് പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനായി ബേസിക് എജുക്കേഷന്‍ കൗണ്‍സിലാണ് മാധ്യമങ്ങള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയത്. മരണപ്പെട്ട മൂന്ന് പേരുടെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ പ്രാദേശീയ പ്രാഥമിക് ശിക്ഷക് സംഘ് എന്ന അധ്യാപക സംഘടനയാണ് 1620 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് സര്‍ക്കാരിന് കത്ത് എഴുതിയത്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ വര്‍ഷം ഏപ്രില്‍ ആദ്യം മുതല്‍ മെയ് 16 വരെ മരിച്ചവരുടെ കണക്കാണ് സംഘടന ഇത്തരത്തില്‍ സര്‍ക്കാറിന് നല്‍കിയത്. ഏപ്രില്‍ മാസം അവസാനത്തോടെയാണ് യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായത്.