കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയുടെ പുതിയ ചീഫ് എഡിറ്റര്‍

single-img
19 May 2021

സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. നേരത്തേ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങള്‍ ഉന്നയിച്ച്‌ അവധിയില്‍ പോയതാണ് അദ്ദേഹം.

ഇപ്പോള്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് പുതിയ മന്ത്രിസഭയില്‍ മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ തലപ്പത്ത് ഈ മാറ്റം വരുന്നത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശേരിയില്‍ നിന്നുള്ള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് രണ്ടാം പിണറായി സര്‍ക്കാരില്‍ വ്യവസായി വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും.