മെയ് 22 വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

single-img
19 May 2021

കേരളത്തില്‍ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാവും ഏറ്റവും ശക്തമായ മഴ കിട്ടുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുണ്ട്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ മഴക്ക് ഇടയാക്കും. ഇടിമിന്നല്‍ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. മലയോരപ്രദേശങ്ങളില്‍ അതിവസിക്കുന്നവരും ശ്രദ്ധ പുലര്‍ത്തണം. അതേസമയം, മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ സംസ്ഥാനത്ത് 128 ശതമാനം മഴയാണ് അധികം ലഭിച്ചത്. പതിവിലും വളരെക്കൂടുതല്‍ വേനല്‍ മഴ ലഭിച്ചതും ടൗട്ടെ ചുഴലിക്കാറ്റുമാണ് മഴക്കണക്കുകള്‍ ഉയര്‍ത്തിയത്.