ഇന്ത്യയിലെ കൊവിഡ് ബാധയില്‍ ആശങ്ക തുടരുന്നു; ഇന്നലെ മാത്രം 4529 മരണം

single-img
19 May 2021

രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. ഇന്നലെ 4529 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,83,248 ആയി ഉയര്‍ന്നു.അതേസമയം, രാജ്യത്തെ കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,96,330 ആയി. ഇന്നലെ 3,89,851 പേരാണ് കൊവിഡ് മുക്തി നേടിയത്.

ഇന്നലെ 2,63,533 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേര്‍ മരണപ്പെട്ടു. രണ്ടരക്കോടി കൊവിഡ് ബാധിതര്‍ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളില്‍ എത്തിയത്.

അതേ സമയം സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴും തുടരുകയാണ്. പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്താനാണ് സംസ്ഥാനങ്ങളുടെ ശ്രമം. കേരളത്തിലും ലോക്ക്ഡൗണും ട്രിപ്പിള്‍ ലോക്ക്ഡൗണും തുടരുകയാണ്. നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.